ജിദ്ദ ചേരിവികസനം: കെട്ടിടം പൊളി പുനരാംരഭിച്ചു

ജിദ്ദയിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നു.

ജിദ്ദ - ജിദ്ദ ചേരിവികസന പദ്ധതിയുടെ ഭാഗമായ കെട്ടിടം പൊളിക്കല്‍ ജോലികള്‍ പുനരാരംഭിച്ചതായി ചേരിവികസന കമ്മിറ്റി അറിയിച്ചു. റമദാനില്‍ പൊളിക്കല്‍ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നഗരത്തിലെ പന്ത്രണ്ടു ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ പൊളിക്കുന്ന ജോലികളാണ് പുനരാരംഭിച്ചിരിക്കുന്നത്.
ബനീമാലിക്, അല്‍വുറൂദ്, മുശ്‌രിഫ, ജാമിഅ, അല്‍രിഹാബ്, അസീസിയ, അല്‍റവാബി, അല്‍റബ്‌വ, അല്‍മുന്‍തസഹാത്ത്, ഖുവൈസ, അല്‍അദ്ല്‍, അല്‍ഫദ്ല്‍, ഉമ്മുസലം, കിലോ 14 എന്നീ ഡിസ്ട്രിക്ടുകളിലാണ് പൊളിക്കല്‍ ജോലികള്‍ പുനരാരംഭിച്ചിരിക്കുന്നത്. പൊളിക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് ഉടമകള്‍ക്കും താമസക്കാര്‍ക്കും ചേരിവികസന കമ്മിറ്റി  നോട്ടീസുകള്‍ നല്‍കാന്‍ തുടങ്ങി. ഈ ഡിസ്ട്രിക്ടുകളിലെ പൊളിക്കല്‍ ജോലികള്‍ ഡിസംബര്‍ 16 ന് ആണ് ആരംഭിച്ചത്. ഓഗസ്റ്റ് 27 ന് പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കും. വിശുദ്ധ റമദാനില്‍ നഗരവാസികളുടെ സൗകര്യം മാനിച്ച് പൊളിക്കല്‍ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. റമദാനു മുമ്പായി നഗരത്തിലെ 22 ഡിസ്ട്രിക്ടുകളില്‍ പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തിയായിരുന്നു.

 


 

 

Latest News