മമ്മൂട്ടിയുടെ വീട്ടിലെത്തി ഉമാ തോമസ്;  ആശംസകളും പിന്തുണയും നല്‍കി മമ്മൂട്ടി

കൊച്ചി- ഉമ തോമസിന് എല്ലാ വിധ ആശംസകളും പിന്തുണയും നല്‍കി മമ്മൂട്ടി. ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യര്‍ത്ഥന നടത്തിയപ്പോഴാണ് ഉമാ തോമസിന് താരം എല്ലാ വിധ പിന്തുണയും ആശംസയും അറിയിച്ചത്. ഉമാ തോമസ്, ഹൈബി ഈടന്‍ എംപി, സിനിമാ താരം രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് രാവിലെ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വസതിയില്‍ ചെന്ന് താരത്തെ നേരില്‍ കണ്ടത്.
എക്കാലത്തും പി.ടി ക്ക് പൂര്‍ണ പിന്തുണ നല്‍കിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മ തോമസ് പറഞ്ഞു. പി.ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും ഉമാ തോമസ് പറഞ്ഞു.
 

Latest News