കുറുക്കന്റെ തലച്ചോറോ കഴുതയുടെ ഹൃദയമോ? ഇടതിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

കോഴിക്കോട്- തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍.ഡി.എഫിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി മതങ്ങളിലേക്ക് പടരുമെന്നും പ്രസംഗത്തില്‍ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങുമെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു. പി.ടി. തോമസിനോടുള്ള സ്നേഹം കൊണ്ട് ഉമയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അത് യഥാര്‍ഥഹൃദയപക്ഷമാകുന്നുവെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.ടി. തോമസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു അതിജീവിത ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രമാണ് ഇനി അറിയാനുള്ളതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിയ്ക്കുന്നു.

 

Latest News