ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ ഫോട്ടോ മാറി; ആഘോഷിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി- തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഡോ. ജോ ജോസഫിനു പകരം മുന്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലത്ത് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോസ് ജോസഫിന്റെ ഫോട്ടോ. അബദ്ധം തിരിച്ചറിഞ്ഞ് പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും മന്ത്രിക്ക് നാണക്കേടായി ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു. മുന്‍ മന്ത്രിക്കു പോലും സ്ഥാനാര്‍ഥിയെ മനസ്സിലായില്ലെന്നാണ് പരിഹാസം.
സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ 'കമ്മ്യൂണിസ്റ്റ് കേരള'യും സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ മാറിയാണ് പോസ്റ്റര്‍ പോസ്റ്റ് ചെയ്തത്.
ആദ്യം തയാറാക്കിയ ഔദ്യോഗിക പോസ്റ്ററില്‍ വെച്ച ഫോട്ടോ മാറിയാതാണ് അബദ്ധത്തിനു കാരണമെന്നും പറയുന്നു.  
എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ വിദഗ്ധനാണ് തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. ജോ ജോസഫ്. പാര്‍ട്ടി ചിഹ്നത്തില്‍തന്നെയാണ് മത്സരിക്കുകയെന്ന്  മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.
 

 

Latest News