Sorry, you need to enable JavaScript to visit this website.

എം.ഡി.എം.എയും കഞ്ചാവുമായി കൊച്ചിയില്‍ മൂന്നുപേര്‍ പിടിയില്‍

കൊച്ചി- മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ചൊവ്വര, തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്‍ (22), പെരുമ്പാവൂര്‍ റയോണ്‍പുരം കാത്തിരക്കാട് തരകുപീടികയില്‍ വീട്ടില്‍ അജ്മല്‍ അലി (32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടില്‍ അജ്നാസ് (27), എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം മാറമ്പിള്ളി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാറില്‍ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും 11.200 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകളുമാണ് പിടികൂടിയത്.

 

Latest News