മലയാളി യുവാവ് യു.എ.ഇയില്‍ കടലില്‍ മുങ്ങിമരിച്ചു

ദുബായ്- ഖോര്‍ഫുഖാനില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. ചാവക്കാട്  വടക്കേക്കാട് ഞമനേങ്ങാട് കുടിയില്‍ ബക്കറിന്റെ മകന്‍ എമില്‍ (23) ആണ് മരിച്ചത്.
ഫുജൈറയില്‍ ജോലി ചെയ്യുന്ന എമില്‍ പെരുന്നാള്‍ പ്രമാണിച്ചു ഖോര്‍ഫുഖാനിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിയതായിരുന്നു. ബന്ധുക്കളില്‍ ചിലരോടൊപ്പം രാവിലെ ആറ് മണിയോടെയാണ്  കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്.  പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നിയമ നടപടികള്‍ക്കു ശേഷം നാട്ടിലെത്തിച്ച് മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.  
മാതാവ്: ഷാഫിജ. ഹെല്‍മിന്‍, ഹെബ എന്നിവര്‍ സഹോദരങ്ങളാണ്.
എട്ടുമാസം മുമ്പാണ് എമില്‍ ജോലി ആവശ്യാര്‍ത്ഥം യു.എ.ഇയില്‍ എത്തിയത്.

 

Latest News