വിജയവാഡ- ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തയാള്‍ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു.
മൂന്ന് ദിവസം മുമ്പ് മോഷണക്കേസില്‍ അറസ്റ്റിലായ അപ്പാ റാവുവിനെ (38) ഭീമഡു പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയാണ്.
പോലീസ് മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഏലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ചെയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഈ വര്‍ഷം ആന്ധ്രാപ്രദേശില്‍ നടക്കുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. ഫെബ്രുവരിയില്‍ വിജയനഗരം ജില്ലയിലെ നെല്ലിമര്ള പോലീസ് സ്റ്റേഷന് പരിധിയില്‍ 42 കാരനായ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍, പോലീസ് കസ്റ്റഡിയിലെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ചയാളുടെ കുടുംബം ആരോപിച്ചു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഫോറം (എച്ച്ആര്‍എഫ്) ആവശ്യപ്പെട്ടിരുന്നു.
മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍ ഒരു സബ് ഇന്‍സ്പെക്ടറെയും കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.