കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ആശുപത്രിയില്‍

ഗാന്ധിനഗര്‍- കോട്ടയത്ത് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥിനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോട്ടയം മെഡിക്കല്‍ കോളജിലെ ബി.എസ്‌സി ഡയാലിസിസ് വിദ്യാര്‍ഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ 20കാരിയാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറി ഗെയിറ്റിനു എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലില്‍ നിന്നാണു വിദ്യാര്‍ഥിനി ഷവര്‍മ കഴിച്ചത്. ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതയുണ്ടായി. ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടുണ്ട്.

 

Latest News