കൊലപ്പുള്ളിയും വനിതാ ഗാര്‍ഡും ജയിലില്‍നിന്ന് ഒളിച്ചോടി

അലബാമ- കൊലപ്പുള്ളിക്കും രക്ഷപ്പെടാന്‍ സഹായിച്ച വനിതാ ഗാര്‍ഡിനും വേണ്ടി  അമേരിക്കയില്‍ തിരച്ചില്‍.
തടവുപുള്ളിയായ കേസി വൈറ്റിനെയും കറക്്ഷന്‍ ഓഫീസര്‍ വിക്കി വൈറ്റിനെയും വെള്ളിയാഴ്ച രാവിലെയാണ് അലബാമയിലെ ലോഡര്‍ഡെയ്ല്‍ കൗണ്ടി ഷെരീഫ് ഓഫീസില്‍നിന്ന് കാണാതായത്.  


VIDEO ഗള്‍ഫ് പ്രവാസിയുടെ വിദ്വേഷ ചോദ്യം സമൂഹ മാധ്യമങ്ങളില്‍, നഴ്‌സുമാര്‍ ലൈംഗിക സേവക്ക്


പ്രതിയെ മാനസിക വിലയിരുത്തലിനു കൊണ്ടുപോകുകയാണെന്നാണ് വിക്കി വൈറ്റ് പറഞ്ഞിരുന്നത്.  എന്നാല്‍ ഇത് ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്.  
കേസി വൈറ്റിനെ രക്ഷപ്പെടാന്‍ വിക്കി വൈറ്റ് സഹായിച്ചതായി സ്ഥിരീകരിച്ച അധികൃതര്‍ വിക്കി വൈറ്റിനായി  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും അറിയിച്ചു.
ഒരു മാസം മുമ്പ് വിക്കിവൈറ്റ് തന്റെ വീട് വിറ്റിരുന്നുവെന്നും ബീച്ചില്‍ പോകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ലോഡര്‍ഡേല്‍ കൗണ്ടി ഷെരീഫ് റിക്ക് സിംഗിള്‍ടണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുടുംബപ്പേരുകള്‍ ഒന്നാണെങ്കിലും ഇവര്‍ തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News