ദിലീപിന്റെ കമ്മാര സംഭവം  ടീസര്‍ പുറത്തിറങ്ങി

രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് കമ്മാരസംഭവം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്നുകാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍  വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുക. ചിത്രത്തിലെ നായിക നമിതാ പ്രമോദാണ്. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. 
മുരളീഗോപിയും ഇന്ദ്രന്‍സും ശ്വേത മേനോനും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു.തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് പ്രധാന ലൊക്കേഷന്‍. 20 കോടി ചെലവുള്ള സിനിമയുടെ നിര്‍മാണം ഗോകുലം ഫിലിംസ് ആണ്. ഏപ്രില്‍ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ചിത്രം തിയറ്ററുകളിലെത്തിക്കും.

Latest News