ഒമാനില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു

സലാല- ഒമാനിലെ ഹൈമയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. കായുംകുളം ചേപ്പാട് പള്ളിത്തേക്കാത്തില്‍ ഷേബ മേരി തോമസ് (32) ആണ് മരിച്ചത്.
പെരുന്നാള്‍ അവധി ആഘോഷിക്കാനായി  ദുബായില്‍നിന്ന് സലാലയിലേക്ക് വന്ന കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം. പരിക്കേറ്റ രണ്ടു പേരെ  നിസ്‌വ ആശുപതിയിലേക്ക് മാറ്റി. മരിച്ച ഷേബ മേരി തോമസ്  പിതാവിന്റെ സഹോദരന്‍ മാത്യൂസ് ഡാനിയല്‍ സലാലയിലുണ്ട്.

 

Latest News