ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍തിരക്ക്

ദുബായ്- രണ്ട് വര്‍ഷത്തിനു ശേഷം പെരുന്നാള്‍ അവധിയാഘോഷത്തിന് പോകുന്ന യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ദുബായ് രാജ്യാന്തര വിമാനത്താവളം  വന്‍ തിരക്കിലേക്ക്. മേയ് 9 വരെയുള്ള തിരക്കു കണക്കിലെടുത്ത് 3 ടെര്‍മിനലുകളിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ 19 ലക്ഷം യാത്രക്കാര്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. പ്രതിദിനം ശരാശരി 1.77 ലക്ഷത്തിലേറെ. ഏറ്റവും കൂടുതല്‍ തിരക്കുള്ള 7ന് രണ്ടുലക്ഷത്തിലേറെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, നിയന്ത്രണങ്ങള്‍ക്കു ശേഷം വിമാനസര്‍വീസുകള്‍ സാധാരണ നിലയിലായെങ്കിലും എല്ലാ വിമാനക്കമ്പനികളും പൂര്‍ണതോതില്‍ പുനരാരംഭിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു.  ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു.

 

Latest News