ഹൈദരാബാദ്- ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയെ പുരുഷ നഴ്സ് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ പുരുഷ നഴസിനെ സസ്പെന്‍ഡ് ചെയ്തു. ഭദ്രാചലത്തെ ആശുപത്രിയിലാണ് സംഭവം.
മെയില്‍ നഴ്സ് ഓര്‍ഡര്‍ലി (എംഎന്‍ഒ) ആയിരുന്ന 60 കാരനായ ലാല്‍ ഖാന് ഡ്യൂട്ടിയിലിരിക്കെ മദ്യലഹരിയിലാണ് കൃത്യം നടത്തിയത്. സംഭവം മൂടിവെക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഇതേ ആശുപത്രിയിലെ നഴ്സിനെയാണ് പീഡിപ്പിച്ചത്. സംഭവ സമയത്ത് സിസേറിയന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. സംഭവം മൂടിവെക്കാന്‍ ആശുപത്രി ജീവനക്കാരില്‍ ചിലര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സംഭവം ആരോടും പറയരുതെന്ന് യുവതിയോട് ആവശ്യപ്പെട്ടിരുന്നു.
ഖമ്മം ജില്ലാ കലക്ടര്‍ ഡി. അനുദീപിന്റെ നിര്‍ദേശപ്രകാരമാണ് ലാല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തതെന്ന് ഹോസ്പിറ്റല്‍ സര്‍വീസസ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മുകേന്തേശ്വര റാവു പറഞ്ഞു.