പിലാത്തറ- രണ്ട് പതിറ്റാണ്ടോളം ഖത്തറില്‍ വ്യാപാരിയായിരുന്ന മണ്ടൂര്‍ സ്വദേശി വയക്കോത്ത് ഉമ്മര്‍ (56) വീടിന്റെ മതിലില്‍നിന്ന് വീണ് മരിച്ചു. മാങ്ങ പറിക്കുന്നതിനായി മതിലില്‍ കയറിയതായിരുന്നു. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡരികിലെ സ്ലാബില്‍ തലയിടിച്ചുണ്ടായ രക്തസ്രാവമാണ് മരണ കാരണം. ഭാര്യ: പുതിയങ്ങാടിയിലെ സീനത്ത്. മക്കള്‍: ശംസീറ, ഫാസിര്‍, നസീറ (ഇരുവരും യു.എ.ഇ). മരുമക്കള്‍: നജീബ് (ഖത്തര്‍), ഇബ്രാഹിം കുട്ടി (യു.എ.ഇ). സഹോദരങ്ങള്‍: അബൂബക്കര്‍, മുസ്തഫ, ഖദീജ, സാറ, റുഖിയ, പരേതയായ റംല.