നാട്ടില്‍ അന്യം നിന്നുവരുന്ന സ്ഥാപനമാണ് ട്യൂട്ടോറിയല്‍ കോളജുകള്‍. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി മലയാളത്തില്‍ പല സിനിമകളും വന്നിട്ടുണ്ട്. അവയുടെ നിരയിലേക്കെത്തുകയാണ്
അഭിലാഷ് രാഘവന്‍ സംവിധാനം ചെയ്യുന്ന 'പ്രതിഭാ ട്യൂട്ടോറിയല്‍സ്'.
ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ഗുഡ് ഡേ മൂവീസ് ആന്റ് അനാമിക മൂവീസിന്റെ ബാനറില്‍ എം. ശ്രീലാല്‍ പ്രകാശനും ജോയി അനാമികയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഓരോ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കായി വ്യത്യസ്ഥമായ പരസ്യ തന്ത്രങ്ങളും നടപടികളുമാണ് ഉപയോഗിക്കുന്നത്. അങ്ങനെ തികച്ചും വ്യത്യസ്ഥമായ ചില തന്ത്രങ്ങളിലൂടെ തങ്ങളുടെ ട്യൂട്ടോറിയല്‍ കോളജിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ശ്രമിക്കുന്ന സ്ഥാപന ഉടമകളുടേയും അവിടുത്തെ വിദ്യാര്‍ത്ഥികളുടേയും കഥ പറയുന്ന ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയല്‍സ്. ഈ സംഭവങ്ങള്‍ പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.
സുധീഷും നിര്‍മ്മല്‍ പാലാഴിയുമാണ് ട്യൂട്ടോറിയല്‍ കോളജ് ഉടമകളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, സാജു നവോദയ (പാഷാണം ഷാജി), അല്‍ത്താഫ് സലിം, ശിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, വിജയകൃഷ്ണന്‍, (ഹൃദയം ഫെയിം) ജയകൃഷ്ണന്‍, എല്‍ദോ രാജു (ഓപ്പറേഷന്‍ ജാവ ഫെയിം) രാമകൃഷ്ണന്‍ (ഞഹ്), മണികണ്ഠന്‍ രമേഷ് കാപ്പാട്, ശിവദാസ് മട്ടന്നൂര്‍, ഹരീഷ് പണിക്കര്‍, ദേവരാജന്‍, പ്രദീപ് ബാലന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, ടീനാ സുനില്‍, പ്രീതി രാജേന്ദ്രന്‍, മഹിതാ കൃഷ്ണ, മനീഷാ മോഹന്‍, ജ്യോതി കൃഷ്ണ ആലപ്പുഴ, രാജി പൂജപ്പുര എന്നിവര്‍ക്കൊപ്പം 'പാടാത്ത പൈങ്കിളി' എന്ന ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ സൂരജ്‌സനും പ്രധാന വേഷമണിയുന്ന ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
മനു മഞ്ജിത്ത്, ഹരി നാരായണന്‍, ഹരിതാ ബാബു എന്നിവരുടെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.