സഹോദരമതസ്ഥര്‍ക്കും സ്വാഗതം, പള്ളിയിലെ ബോര്‍ഡ് ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ

പയ്യന്നൂര്‍- ക്ഷേത്ര പറമ്പില്‍ ഉത്സവകാലങ്ങളില്‍ മുസ്ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വെച്ച കുഞ്ഞിമംഗലത്ത് മുഴുവന്‍ സഹോദര മതസ്ഥര്‍ക്കും സ്വാഗതമെന്ന പള്ളിയിലെ ബോര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുസ്ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച മല്ലിയോട്ട് പാലോട്ട് ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ല ബോര്‍ഡ് വെച്ചിരിക്കുന്ന പള്ളി. കുഞ്ഞിമംഗലം അങ്ങാടിയിലുള്ള ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്കാണ്മുഴുവന്‍ സഹോദര മതസ്ഥരേയും  സ്വാഗതം ചെയ്യുന്നത്. ഇവിടെയുള്ള മഖാം സന്ദര്‍ശനത്തിന് ഇതര മതസ്ഥരും എത്താറുണ്ട്.
മല്ലിയോട്ട് പാലോട്ട് കാവില്‍ വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ഉത്സവനാളുകളിലാണ് ക്ഷേത്ര പറമ്പിലേക്ക് മുസ്ലിംകള്‍ക്ക് എല്ലാവര്‍ഷവും പ്രവേശനം വിലക്കാറുള്ളത്.
കഴിഞ്ഞ വര്‍ഷവും സമാനമായി ക്ഷേത്ര ഭാരവാഹികള്‍ ഇവിടെ ബോര്‍ഡ് വെച്ചിരുന്നു. ക്ഷേത്രത്തിലെ ആരാധനാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാലൂര്‍ സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2022/04/28/img8242.jpg

Latest News