Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി, തുർക്കി വ്യാപാരം ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷ

റിയാദ് - തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നടത്തുന്ന സൗദി സന്ദർശനത്തിന്റെയും സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തുർക്കി അതിയായി ആഗ്രഹിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ഉഭയകക്ഷി വ്യാപാരം അതിവേഗം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് പറഞ്ഞു. തുർക്കിയിൽ നിന്നുള്ള സൗദി ഇറക്കുമതി വൈകാതെ വർധിക്കും. ഉഭയകക്ഷിബന്ധം സാധാരണ നിലയിലായതായി ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതോടെ തുർക്കിയിൽ നിന്നുള്ള ഇറക്കുമതി വേഗത്തിൽ സാധാരണ നിലയിലാകും. 
ഈ വർഷം ആദ്യത്തെ രണ്ടു മാസത്തിനിടെ തുർക്കിയിൽ നിന്നുള്ള ഇറക്കുമതി 2.8 ശതമാനം തോതിൽ വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 71.3 ദശലക്ഷം റിയാലിന്റെ (19 ദശലക്ഷം ഡോളർ) ഉൽപന്നങ്ങളാണ് സൗദി അറേബ്യ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ തുർക്കിയിൽ നിന്നുള്ള ഇറക്കുമതി 69.4 ദശലക്ഷം റിയാൽ (18.5 ദശലക്ഷം ഡോളർ) ആയിരുന്നു. 
കഴിഞ്ഞ വർഷം തുർക്കിയിൽ നിന്നുള്ള ഇറക്കുമതി 62.3 ശതമാനം തോതിൽ കുറഞ്ഞിരുന്നു. കഴിഞ്ഞ കൊല്ലം തുർക്കിയിൽ നിന്ന് 332 കോടി റിയാലിന്റെ (88.6 കോടി ഡോളർ) ഉൽപന്നങ്ങളാണ് സൗദി അറേബ്യ ഇറക്കുമതി ചെയ്തത്. 2020 ൽ 882 കോടി റിയാലിന്റെ (235 കോടി ഡോളർ) ഉൽപന്നങ്ങൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. 
 

Latest News