അബുദാബിയില്‍ ക്രെയിന്‍ വീണ് അഞ്ച് കാറുകള്‍ തകര്‍ന്നു

അബുദാബി-യു.എ.ഇ തലസ്ഥാനത്ത് ക്രെയിന്‍ വീണ് അഞ്ച് കാറുകള്‍ തകര്‍ന്നു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഉച്ചക്കുശേഷം അബുദാബിയിലെ ടൂറിസ്റ്റ് ക്ലബ് പ്രദേശത്താണ് സംഭവം. പുതുതായി നിര്‍മിച്ച കെട്ടിടത്തിനു സമീപം റോഡില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ക്ക് മുകളിലാണ് ക്രെയിന്‍ പതിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷം വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. 

Latest News