ഷാർജ ഭരണാധികാരി പൗരന്മാരുടെ 95 ലക്ഷം ദിർഹം കടം തീർപ്പാക്കി

ഷാർജ- കടബാധ്യത തീർക്കാനാവാതെ പ്രയാസത്തിലായ പൗരന്മാരുടെ 95,501,177 ദിർഹം വരുന്ന കടബാധ്യത ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഏറ്റെടുത്ത് തീർപ്പാക്കി. മാനുഷിക പരിഗണന നൽകിയാണ് പൗരന്മാരുടെ കടം ഭരണാധികാരി തീർപ്പാക്കിയത്. ഷാർജ സാമൂഹിക സേവന വകുപ്പിൽ നിന്നും ജീവനാംശം ലഭിക്കുന്ന പൗരൻമാർക്കുൾപ്പെടെയാണ് ഈ കടാശ്വാസം.

കടം എഴുതിത്തള്ളിയതിനു പുറമെ കടബാധ്യത മൂലം കഷ്ടതയനുഭവിക്കുന്ന പൗരന്മാരെ സഹായിക്കാനായി 4.9 കോടി ദിർഹമിന്റെ ഫണ്ടും ഷാർജ സർക്കാർ നീക്കിവച്ചിട്ടുണ്ട്. പൗരന്മാരുടെ സുസ്ഥിര ജീവിതം ഉറപ്പുവരുത്തുന്നതിനാണീ പദ്ധതി.
 

Latest News