തമിഴ്‌നാട്ടില്‍ രഥഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് പതിനൊന്ന്  മരണം

ചെന്നൈ- തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കാളിമേട് ക്ഷേത്രത്തില്‍ ചിത്തിര ഉത്സവത്തിന്റെ രഥഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപടമുണ്ടായത്. രഥം വലിക്കുന്നതിനിടെ ക്ഷേത്രത്തിന്റെ നടവഴിയില്‍നിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. രഥഘോഷയാത്രയ്ക്ക് അഗ്‌നിരക്ഷാസേനയുടെയോ പോലീസിന്റെയോ അനുമതി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി സംഭവത്തില്‍ അനുശോചിച്ചു. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ ആശ്വാസ ധനം പ്രഖ്യാപിച്ചു. 
 

Latest News