പെരുന്നാള്‍ വസ്ത്രം എടുക്കാന്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതി അറസ്റ്റില്‍

അറസ്റ്റിലായ ഹനീഫ.

തിരൂര്‍-പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. തിരൂര്‍ വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ (67)യെയാണ് തിരൂര്‍ സി.ഐ എം.ജെ ജിജോ അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെണ്‍കുട്ടിക്ക് പെരുന്നാള്‍ വസ്ത്രം എടുത്തു കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നു വാഹനത്തില്‍ കയറ്റി കൊണ്ടുപോയി തിരൂര്‍ താഴെപാലത്തെ ലോഡ്ജില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.

അവശയായ പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. തുടര്‍ന്നു വീട്ടുകാര്‍ സ്‌കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയോടു വിവരങ്ങള്‍ ആരായുകയും കൗണ്‍സിലിംഗ് നടത്തുകയും ചെയ്തു. തുടര്‍ന്ന്  രക്ഷിതാക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
    

 

 

 

Latest News