Sorry, you need to enable JavaScript to visit this website.

ഷാര്‍ജ എക്സിക്യുട്ടീവ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്നു

ഷാര്‍ജ - എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ പുനഃസ്ഥാപനം സംബന്ധിച്ച് 2022 ലെ എമിരി ഡിക്രി നമ്പര്‍ (34) സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുറപ്പെടുവിച്ചു. വിവിധ വകുപ്പുകള്‍, കമ്മിറ്റികള്‍ എന്നിവ കൗണ്‍സില്‍ പരിഷ്‌കരിക്കും.   

ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ്, എമിരി കോടതി, ഷാര്‍ജ സര്‍ക്കാരിന്റെ നിയമ വകുപ്പ്, സ്ഥിതിവിവരക്കണക്ക്, കമ്മ്യൂണിറ്റി വികസനം, പൊതുമരാമത്ത്, ആസൂത്രണ, സര്‍വേ, സാമ്പത്തിക വികസനം, സാംസ്‌കാരികം, സാമൂഹിക സേവനം, കൃഷി, കന്നുകാലി, സിവില്‍ ഏവിയേഷന്‍, സര്‍ക്കാര്‍ റിലേഷന്‍സ്, കേന്ദ്ര ധനകാര്യ വകുപ്പ്, മാനവ വിഭവശേഷി, മുനിസിപ്പല്‍ കാര്യം, പ്രാന്തപ്രദേശങ്ങളും ഗ്രാമങ്ങളും, ഷാര്‍ജ മീഡിയാ കൗണ്‍സില്‍, ഷാര്‍ജ വിദ്യാഭ്യാസ കൗണ്‍സില്‍,  കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി, പരിസ്ഥിതി, സംരക്ഷിത പ്രദേശ അതോറിറ്റി, ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റി, ഷാര്‍ജ ഫിഷ് റിസോഴ്‌സസ് അതോറിറ്റി, ഷാര്‍ജ തുറമുഖങ്ങള്‍, കസ്റ്റംസ്, ഫ്രീ സോണ്‍സ് അതോറിറ്റി, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, കുടുംബകാര്യ അതോറിറ്റി, ഷാര്‍ജ രാജ്യാന്തര വിമാനത്താവള അതോറിറ്റി എന്നിവയാണ് പരിഷ്‌കരിക്കുക

 

Latest News