ദുബായ്- വലതുവശത്ത് ഹൃദയവും ഇടതുവശത്ത് കരളും. അപൂര്‍വമായ ഈ ശാരീരികാവസ്ഥ തരണം ചെയ്ത് ഗാള്‍ ബ്ലാഡറില്‍ വിജയകരമായി ശസ്ത്രക്രിയക്ക് വിധേയമായിരിക്കുകയാണ് പേഷ്യന്റ്‌സ് ഒകോദുവ.
നൈജീരിയയിലെ ലാഗോസില്‍നിന്നുള്ള മെഡിക്കല്‍ ടൂറിസ്റ്റ് ആണ് ഒകോദുല. നിരന്തരം വയറുവേദനയാണ് അവരുടെ പ്രശ്‌നം. നാട്ടില്‍ നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും കൃത്യമായ രോഗനിര്‍ണയം സാധ്യമായില്ല. തുടര്‍ന്ന് അവര്‍ ദുബായിക്ക് പറന്നു.
ഇവിടെ നടത്തിയ പരിശോധനകളില്‍ അപൂര്‍വമായ ശാരീരികാവസ്ഥ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഗാള്‍ ബ്ലാഡറില്‍ കല്ലുകളും കണ്ടെത്തി. ശാരീരികാവയവങ്ങള്‍ ശരിയായ സ്ഥാനത്തല്ലാത്തതിനാലുള്ള അസ്വസ്ഥതകള്‍ വിദഗ്ധ സംഘം മനസ്സിലാക്കി. ലോകത്ത് 0ച01 ശതമാനം പേരില്‍ മാത്രം കാണുന്നതാണ് സൈറ്റസ് ഇന്‍വേഴ്‌സസ് ടോട്ടാലിസ് എന്ന ഈ രോഗാവസ്ഥ.
മോഡ്‌കോര്‍ ആശുപത്രിയിലെ ഡോ. അരിന്ദം ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒകോദുമയുടെ ശസ്ത്രക്രിയ നടത്തിയത്.