ന്യൂദല്‍ഹി- ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി.
ഹലാല്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്ന രാജ്യത്തെ 85% പൗരന്മാര്‍ക്ക് വേണ്ടിയാണ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യുന്നതെന്ന് അഡ്വക്കേറ്റ് വിഭോര്‍ ആനന്ദ് പറഞ്ഞു.
ജനസംഖ്യയുടെ 15 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷം ഹലാല്‍ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, ബാക്കിയുള്ള 85 ശതമാനം ആളുകളില്‍ ഇത് നിര്‍ബന്ധിതമാകുകയാണെന്നാണ് ഹരജയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പറയുന്നു.
1974ല്‍ ഇന്ത്യയില്‍ ആരംഭിച്ച ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ രീതി ആദ്യം മാംസ ഉല്‍പന്നങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നെങ്കിലും പിന്നീട് ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും വ്യാപിച്ചു.
ഹലാല്‍ സൗഹൃദ ടൂറിസം, മെഡിക്കല്‍ ടൂറിസം, വെയര്‍ഹൗസ് സര്‍ട്ടിഫിക്കേഷന്‍, റസ്‌റ്റോറന്റ് സര്‍ട്ടിഫിക്കേഷന്‍, പരിശീലനം എന്നിവയും ഉള്‍പ്പെടുന്നു.
ജം ഇയ്യത്ത് ഉലമായേ മഹാരാഷ്ട്ര, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്, ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് എന്നിവയുള്‍പ്പെടെ നല്‍കിയ എല്ലാ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കിയതായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് അഭിഭാഷകന്‍ രവികുമാര്‍ തോമര്‍ മുഖേന സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ആവശ്യപ്പെട്ടു. കൂടാതെ ഹലാല്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് 1974 മുതല്‍ തുടക്കത്തില്‍ അസാധുവാണ്, കൂടാതെ അവര്‍ സാക്ഷ്യപ്പെടുത്തിയ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.






