മോഡിക്കാലത്ത് പാലിന്റെ വില ഉയര്‍ന്നത് 39%,  ഗോതമ്പ് വിലയില്‍ 27% വര്‍ധന, അരി 21%

ന്യൂദല്‍ഹി- അഛാ ദിന്‍ വന്നതിന്റെ 'നിര്‍വൃതി'യിലാണ് ഇന്ത്യക്കാര്‍. വിലകള്‍ റോക്കറ്റ് പോലെ കുതിച്ചുയരുന്നു, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിന്നും നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലത്തുണ്ടായ ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പട്ടികയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. 2014 മുതല്‍ 2022 വരെയുള്ള കണക്കുകളാണ് ഫേ്‌സ്ബുക്ക് കുറിപ്പിലൂടെ രാഹുല്‍ പങ്കുവെച്ചത്.

പാല്‍  39.7%
ഗോതമ്പ്  27.1%,
അരി  21.3%
ഉള്ളി  67.8%
ഉരുളക്കിഴങ്ങ്  23.7%
തക്കാളി  37.5%
കടുകെണ്ണ  95.7%
ശുദ്ധീകരിച്ച എണ്ണ  89.4%
ദാല്‍  47.8% എന്നിങ്ങനെയാണ് അവശ്യവസ്തുക്കളുടെ വില വര്‍ധന. തൊഴിലില്ലായ്മ ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നെന്നും എല്ലാ മേഖലകളിലും വരുമാനം കുറഞ്ഞ് എല്ലാ വീടുകളും അടിസ്ഥാന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമ്പോള്‍ മോഡി സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറയുന്നു.
 

Latest News