കണ്ണൂർ-ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കണ്ണൂരിൽ മുൻ പ്രവാസി മരിച്ചു. കണ്ണാടിപ്പറമ്പ് പാറപ്പുറം ജുവൈരിയ മൻസിലിൽ മുഹമ്മദ് ഇബ്രാഹിം ഹാജി (62) യാണ് മരിച്ചത്. ദമാമിൽ ഏറെക്കാലം പ്രവാസിയായിരുന്നു.
വ്യാഴാഴ്ച രാവിലെ നാറാത്താണ് അപകടം. കമ്പിൽ ഭാഗത്ത് നിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് കമ്പിൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രികനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദി കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. നിലവിൽ പാറപ്പുറം ശാഖാ ലീഗ് പ്രസിഡന്റാണ്. കണ്ണാടിപ്പറമ്പിൽ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു.ഭാര്യ മറിയം. മക്കൾ ജുനൈദ്, ജുമൈലത്ത്, ജുവൈരിയ. മരുമക്കൾ ജുസൈലിയ, റഹിം (ദുബായ്), അഫ്സൽ.