'കെജിഎഫ്' സിനിമ കണ്ടുകൊണ്ടിരിക്കെ  തിയറ്ററില്‍ ഒരാള്‍ വെടിവെച്ചു 

ബംഗളുരു- 'കെജിഎഫ് ചാപ്റ്റര്‍ 2' പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ നാടകീയ രംഗങ്ങള്‍. സിനിമ കാണാനെത്തിയവര്‍ തമ്മില്‍ തര്‍ക്കമായി. ഒരാള്‍ തിയറ്ററിനുള്ളില്‍ വെടിയുതിര്‍ക്കുകയും ചെയ്തു. കര്‍ണാടകയിലാണ് സംഭവം.മുന്‍സീറ്റിലേക്ക് കാലെടുത്തുവച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. പിന്നിലിരുന്ന ആള്‍ മുന്‍സീറ്റിലേക്ക് കാലെടുത്ത് വച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.
പിന്‍സീറ്റില്‍ ഇരുന്നിരുന്ന ആള്‍ തര്‍ക്കത്തിനു പിന്നാലെ തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തോക്കുമായി തിയറ്ററിനുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
വെടിവെപ്പില്‍ വസന്തകുമാര്‍ എന്ന യുവാവിന് പരിക്കേറ്റു. ആദ്യ റൗണ്ട് ആകാശത്തേക്കും അടുത്ത രണ്ട് തവണ വസന്തകുമാറിന്റെ വയറ്റിലേക്കുമാണ് വെടിവെച്ചത്. ഹാവേരിയിലെ തിയറ്ററിലാണ് സംഭവം.
 

Latest News