ബി.ജെ.പിയിലായാലും ആപിലായാലും അന്‍സാര്‍ അന്‍സാര്‍ തന്നെ-ഉവൈസി

ന്യൂദല്‍ഹി- നിയമപരമായി തന്നെ ബുള്‍ഡോസര്‍ പ്രകടനം ആരംഭിച്ചിരിക്കയാണെന്നും മുസ്ലിംകള്‍ നേരിടുന്നത് കൂട്ടശിക്ഷയാണന്നും ആള്‍ ഇന്ത്യാ മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. പള്ളിക്കു മുമ്പിലെ കടകള്‍ പൊളിച്ച നിങ്ങള്‍ എന്തു കൊണ്ടാണ് ക്ഷേത്രത്തിനു മുന്നിലെ കടകള്‍ പൊളിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.  
അന്‍സാര്‍  ബി.ജെ.പിയില്‍ ചേര്‍ന്നാലും ആപില്‍ (എ.എ.പി) ചേര്‍ന്നാലും അന്‍സാര്‍ തന്നെയായിരിക്കും. ബുള്‍ഡോസറുകള്‍ അന്‍സാറിന്റെയും അഹ്്മദിന്റേയും കാര്യത്തില്‍ പ്രവര്‍ത്തിക്കും. അര്‍ജുന്റേയും അജയിന്റേയും കാര്യത്തില്‍ ഉണ്ടാവില്ല.
ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ ഉടന്‍ സ്റ്റേ ചെയ്ത സുപ്രീം കോടതിയോട് നന്ദിയുണ്ടു. ഉത്തരവു വന്നിട്ടും അവര്‍ നിര്‍ത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News