സൗദിയിൽ അനധികൃതമായി സംഭാവന ശേഖരിച്ചാൽ പത്തു വർഷം തടവ് 

റിയാദ് - വിദേശങ്ങളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന വ്യാജേനെ ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകാൻ ലക്ഷ്യമിട്ട് സംഭാവനകൾ ശേഖരിക്കാൻ വെബ്‌സൈറ്റുകൾ സ്ഥാപിക്കുന്നവർക്ക് പത്തു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു സംഭാവനകൾ ശേഖരിക്കാൻ ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകൾക്കു മാത്രമാണ് അനുവാദമുള്ളത്. ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്റർനെറ്റിലോ കംപ്യൂട്ടറിലോ വെബ്‌സൈറ്റ് സ്ഥാപിക്കുന്നവർക്ക് പത്തു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
 

Latest News