ഹരിയാനയിലെ രാസ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

സോനപത്ത്, ഹരിയാന- സോനെപത്തിലെ കുണ്ഡ്ലിയിലെ ര്‌സ ഫാക്ടറിയില്‍ വന്‍ തീപിടിത്തം.
50 ഓളം അഗ്നിശമസ യൂനിറ്റുകളെത്തിയാണ് തീയണക്കുന്നത്. ദല്‍ഹിയില്‍ നിന്നാണ് ഇത്രയധികം ഫയര്‍ യൂണിറ്റുകളെ ഹരിയാനയിലേക്ക് അയച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് തീപ്പിടിത്തമുണ്ടായത്.

മെഥനോളും മറ്റ് ചില രാസവസ്തുക്കളും ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നതായി സോനെപത്തില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ ഫാക്ടറി സമുച്ചയത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സോനെപത്, ഹരിയാന ജില്ലകളില്‍ നിന്നും ദല്‍ഹിയില്‍നിന്നും 50 ഓളം ഫയര്‍ യൂനിറ്റുകളെത്തിച്ച് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

Latest News