ഹരിദ്വാറില്‍ ഹനുമാന്‍ ജയന്തി ശോഭാ യാത്രക്കെതിരെ കല്ലേറ്, ഒമ്പതുപേര്‍ പിടിയില്‍

ഹരിദ്വാര്‍- ശനിയാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ ദണ്ഡ ജലാല്‍പൂരില്‍ ഒരു ന്യൂനപക്ഷ പ്രദേശത്തുകൂടി കടന്നുപോയ നൂറിലധികം ആളുകളുടെ ഹനുമാന്‍ ജയന്തി ശോഭാ യാത്രക്കെതിരെ കല്ലേറും മുദ്രാവാക്യവും വിളിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് 13 പേര്‍ക്കെതിരെ കേസെടുക്കുകയും ഒമ്പത് പേര്‍ അറസ്റ്റിലാവുകയും ചെയ്തു.

ഭഗവാന്‍പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗ്രാമത്തില്‍ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

 

Latest News