Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്ക് വിലക്ക്

പാലക്കാട്- നിരോധാജ്ഞയുടെ പശ്ചാത്തലത്തില്‍ ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിന്‍സീറ്റ് യാത്രക്ക് പാലക്കാട് ജില്ലയില്‍ വിലക്ക്. ജില്ലാ കലക്ടര്‍ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസ്സപ്പെടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നും കലക്ടര്‍ വ്യക്തമാക്കി. ഏപ്രില്‍ 20ന് വൈകിട്ട് ആറു മണി വരെ വിലക്ക് തുടരുമെന്നും കലക്ടര്‍ അറിയിച്ചു.

കലക്ടറുടെ ഉത്തരവ് പൂര്‍ണരൂപത്തില്‍

ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ല

പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് ഏപ്രില്‍ 20 ന് വൈകിട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയില്‍ നിരോധാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു.

 

Latest News