വിഷന്‍ 2030 സൗദിയെ ആഗോള ശക്തിയാക്കും

റിയാദ്- സൗദി അറേബ്യുടെ ഭാവി വികസനത്തിനായി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച  വിഷന്‍ 2030 പദ്ധതിയിലൂടെ സൗദി ലോകത്തെ വന്‍ ശക്തിയായി മാറുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് മോണിറ്റര്‍ വൈബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട്.
ലോകത്തുടനീളമായി 55 മില്യന്‍ വായനക്കാരും മുപ്പതോളം വെബ്‌സൈറ്റുകളുമുള്ള  വേള്‍ഡ് നെറ്റ് വര്‍ക്കാണ് ഇന്‍വെസ്റ്റ്‌മെന്റ് മോണിറ്റര്‍. വരും നാളുകളില്‍ സൗദിയുടെ സാമ്പത്തിക ഉറവിടം എണ്ണേതര മേഖലകളില്‍ നിന്ന് കൂടി കണ്ടെത്തുക ഉള്‍പടെയുള്ള വിവിധ പദ്ധതികളാണ്  വിഷന്റെ ഭാഗമായി സൗദി ഭരണകൂടം ആവിഷ്‌കരിക്കുന്നത്. സൗദിയില്‍ ടൂറിസം ബിസിനസ് വര്‍ധിപ്പിക്കാനും ലോകത്തെ വലിയ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനും ലോകോത്തര കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സൗദി ഒരുങ്ങുന്നതും ഈ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ആഗോളാടിസ്ഥാനത്തില്‍ എണ്ണ ഉത്പാദനം കുറഞ്ഞിരിക്കുകയാണെന്നും  ദിനേനെ മൂന്ന് മില്യന്‍ ബാരല്‍ എണ്ണയുല്‍പാദനത്തിന്റെ കുറവുണ്ടെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയെ ഉദ്ധരിച്ച് ഇന്‍വെസ്റ്റ്‌മെന്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News