ന്യൂദല്‍ഹി- ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശോഭായാത്രക്കിടെ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് മുന്നോട്ടുള്ള വഴി ചര്‍ച്ച ചെയ്യാനുള്ള അമാന്‍ കമ്മിറ്റികളുടെ യോഗം അടിച്ചുപിരിഞ്ഞു. അക്രമത്തിന് പിന്നില്‍ അനധികൃത കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ സംസാരിച്ചതാണ് യോഗം പാതിവഴിയില്‍ നിര്‍ത്താന്‍ കാരണം.
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെയും (സി.ആര്‍.പി.എഫ്) റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും (ആര്‍.എഎഫ്) കമ്പനികള്‍ സുസജ്ജരായി നിലകൊണ്ടിട്ടും സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായില്ല. കലാപം പൊട്ടിപ്പുറപ്പെട്ട ചൗക്കിന്റെ നടുവില്‍ പോലീസ് പൊട്ടിയ കല്ലുകളും ചില്ലു കഷ്ണങ്ങളും പോലീസ് നീക്കുകയും വെള്ള ടെന്റ് കെട്ടുകയും ചെയ്തു.
വടക്കുപടിഞ്ഞാറന്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) ഉഷാ രംഗ്നാനി, മഹേന്ദര്‍ പാര്‍ക്ക്, ജഹാംഗീര്‍പുരി, ആദര്‍ശ് നഗര്‍ എന്നിവിടങ്ങളിലെ അമന്‍ കമ്മിറ്റി അംഗങ്ങളും ബി.ജെ.പി കൗണ്‍സിലര്‍ ഗരിമ ഗുപ്തയും യോഗത്തില്‍ പങ്കെടുത്തു.