Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ 1150 പേർക്കു കൂടി കോവിഡ്, കഴിഞ്ഞ ദിവസത്തേക്കാൾ 17ശതമാനം കൂടുതൽ

ന്യൂദൽഹി- രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 1150 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്  17 ശതമാനമാണ് കേസുകളിൽ വർധന. 24 മണിക്കൂറിനിടെ നാലു മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ മരണസംഖ്യ 5,21,751 ആയി. 

നിലവിൽ ആക്ടീവ് കേസുകൾ 11,558 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 954 പേർ കൂടി രോഗമുക്തി നേടിയതായി മൊത്തം രോഗമുക്തി 4,25,08,788 ആയി വർധിച്ചു. രാജ്യത്ത് ഇതുവരെ 4,30, 42,097 പേർക്കാണ് കോവിഡ് ബാധിച്ചത്. 

Latest News