ദുബായ്- അവധി ആഘോഷിക്കാന്‍ ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തെത്തിയ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ മണമ്പൂര്‍ നീറുവിള തൊട്ടികല്ലില്‍ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്. സന്ദര്‍ശക വിസയിലാണ് ഒരു മാസം മുമ്പ് പ്രിജി ദുബായില്‍ എത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ജബല്‍ അലി ഡിസ്‌കവറി ഗാര്‍ഡനിലെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു പ്രിജിക്ക് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മാര്‍ച്ച് 15നാണ് പ്രിജി നാട്ടില്‍നിന്ന് രണ്ട് മക്കളോടൊപ്പം ദുബായിലുള്ള ഭര്‍ത്താവിന്റെ അടുത്തെത്തിയത്. കുട്ടികളുടെ സ്‌കൂള്‍ അടച്ചതോടെയാണ് ഇവര്‍ ദുബായിലേക്ക് എത്തിയത്.
വലിയവിള കൊടുവാഴനൂര്‍ പുളിമാത്ത് സ്വദേശി ശങ്കരന്‍-ഗീത ദമ്പതികളുടെ മകളാണ് പ്രിജി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നുവരികയാണ്. മലയാളി സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. മണമ്പൂര്‍ പ്രവാസി കൂട്ടായ്മ ഭാരവാഹിയാണ് അഭിലാഷ്.