മാതാപിതാക്കളോട് പിണങ്ങി ഏഴാം ക്ലാ്സ്സുകാരന്‍ തീക്കൊളുത്തി മരിച്ചു

കോട്ടയം - പാമ്പാടിയില്‍ 12 വയസ്സുകാരന്‍ ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറയ്പറമ്പില്‍ മാധവ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

മാതാപിതാക്കളുമായി പിണങ്ങിയ കുട്ടി വീട്ടിലിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാമ്പാടി ചെറുവള്ളിക്കാവ് ശ്രീഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

 

Latest News