കണ്ണൂര്‍- പ്രതിശ്രുത വധുവിനെ പീഡനത്തിനിരയാക്കിയ ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയ യുവാവിനെതിരെ കേസെടുത്തു. തളിപ്പറമ്പ് ഏഴോം നരിക്കോട് സ്വദേശി പ്രബീനെതിരെ (29) യാണ് കണ്ണൂര്‍ സിറ്റി പോലിസ് ബലാത്സംഗ കുറ്റത്തിന് കേസെടുത്തത്.
പ്രലോഭിപ്പിച്ച് വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയും നിശ്ചയിച്ച വിവാഹത്തില്‍ പിന്മാറുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. സിറ്റി ആദികടലായി കുറുവ സ്വദേശിനിയാണ് പരാതിക്കാരി. ഒന്നര വര്‍ഷത്തിന് ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ഇരുവരുടെയും കുടുംബക്കാര്‍ തമ്മില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ സൗഹൃദമുണ്ടാക്കുകയും ഇരുവരും പരസ്പരം വിളിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവ് കണ്ണൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് യുവതിയെ വിളിച്ചു വരുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പിന്നീട് നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്മാറുകയുമായിരുന്നു. വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതോടെ വഞ്ചിക്കപ്പെട്ട യുവതി കണ്ണൂര്‍ സിറ്റി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴിയെടുത്തതിനു ശേഷമാണ് പോലിസ് കേസെടുത്തു.