ക്ഷേത്രത്തില്‍ ബലൂണ്‍ കച്ചവടം കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌ക്കന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍

കൊല്ലം- ശാസ്താംകോട്ട മാലുമേല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ബലൂണ്‍ കച്ചവടക്കാരന്റെ സഹായിയായി ജോലി ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്‌ക്കന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. ശാസ്താംകോട്ട വടക്കന്‍ മൈനാഗപ്പള്ളി കാളകുത്തുംപൊയ്ക പൊയ്കയില്‍ കിഴക്കതില്‍ രാജേന്ദ്രന്‍ ആചാരി(54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ മാലുമേല്‍ പാലത്തിനു കിഴക്ക് യു.പി സ്‌കൂളിനു സമീപമായിരുന്നു അപകടം.വീട്ടിലേക്ക് റോഡരികിലൂട നടന്നു പോകുകയായിരുന്ന ഇയ്യാളെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ പാതയോരത്ത് മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ബലൂണ്‍ കച്ചവടക്കാരന്റെ സഹായിയായി ഇദ്ദേഹം ഒപ്പം കൂടിയത് ഒരു മാസം മുമ്പാണ്. വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി പിണങ്ങി തനിച്ച് താമസിച്ചു വരികയായിരുന്നു.നിരീക്ഷണ കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അപകടം വരുത്തിയ വാഹനം കണ്ടുപിടിക്കാന്‍ ശൂരനാട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Latest News