ബസുകളുടെ കാരുണ്യ യാത്ര വിജയം, ഗൗരിലക്ഷ്മിക്കായി 11 ലക്ഷം രൂപ കിട്ടി

ഗൗരി ലക്ഷ്മിയുടെ ചികിത്സക്കായി സ്വകാര്യ ബസുകള്‍ നടത്തിയ കാരുണ്യ യാത്രയില്‍ ലഭ്യമായ തുക സഹായ സമിതി ഭാരവാഹികള്‍ക്ക് കൈമാറുന്ന ജീവനക്കാര്‍.

മഞ്ചേരി-സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഷൊര്‍ണൂരിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് പണം കണ്ടെത്താനായി മഞ്ചേരിയിലെ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര വന്‍വിജയം.  
മഞ്ചേരി -കോഴിക്കോട് റൂട്ടിലോടുന്ന 52 സ്വകാര്യ ബസുകളാണ് ഒറ്റദിവസം കൊണ്ട് 11 ലക്ഷം രൂപ സമാഹരിച്ചത്. തുക വീട്ടുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി.  തൊഴിലാളികളുടെ കൂലിയും ചികിത്സാ ഫണ്ടിലേക്കു നല്‍കി ജീവനക്കാരും കാരുണ്യ സ്പര്‍ശമേകി.  ഷൊര്‍ണൂരിലെ ലിജു -നിത ദമ്പതിമാരുടെ മകള്‍ ഒന്നരവയസുകാരി ഗൗരി ലക്ഷ്മിക്ക് ജീന്‍ തെറാപ്പി ചെയ്യുന്നതിനായി  16 കോടി രൂപയാണ് ചികിത്സ ചെലവ് പറഞ്ഞിട്ടുള്ളത്.  എന്നാല്‍ സുമനസുകളുടെ ശ്രമത്തില്‍ അഞ്ചു കോടിയോളം രൂപ മാത്രമേ സമാഹരിക്കാനായുള്ളൂ.  ഈ സാഹചര്യത്തിലാണ് ചികിത്സ സഹായത്തിനായി ബാക്കി പണം കണ്ടെത്താന്‍ മഞ്ചേരിയിലെ ബസുടമകളും തൊഴിലാളികളും മുന്നിട്ടിറങ്ങിയത്.  ബസ് ഓണേഴ്സ് മഞ്ചേരി യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിര്‍മല്‍ പാലക്കല്‍, ബസുടമകളായ ഷിഹാബ് പൂളാസ്, ഷഫീഖ് സോന, മാനു കിസാന്‍, റഫീഖ് കുരിക്കള്‍, നിയാസ് ചാലിയാര്‍, തൊഴിലാളികളായ പി. ഷാജഹാന്‍, ശ്രീയേഷ് ആനക്കയം, ഷരീഫ് മുട്ടിപ്പാലം എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

Latest News