കാത്തിരുന്ന താര വിവാഹം; അവര്‍ ഔദ്യോഗികമായി ഭാര്യാഭര്‍ത്താക്കന്മാരായി

മുംബൈ- ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഔദ്യോഗികമായി ഭാര്യാഭര്‍ത്താക്കന്മരായി. വിവാഹ വേദിയിലെ ചിത്രങ്ങള്‍ ആലിയയുടെ അര്‍ധ സഹോദരന്‍ രാഹുല്‍ ഭട്ട് ഷെയര്‍ ചെയ്തു. അച്ഛന്‍ മഹേഷ് ഭട്ടിനോടൊപ്പമുളള ഫോട്ടോകള്‍ രാഹുല്‍ പങ്കുവെച്ചത്.
കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരനായ  രണ്‍ബീറിന്റെ വിവാഹചടങ്ങുകള്‍ ബാന്ദ്രയിലെ കുടംബവീട്ടിലാണ് നടക്കുന്നത്. ആഘോഷവും ചടങ്ങകളും 17 വരെ നീളും. സംവിധായകന്‍ മഹേഷ് ഭട്ടിന്റേയും നടി സോണി റസ്ദാന്റേയും മകളാണ് ആലിയ ഭട്ട്.
കഴിഞ്ഞ ദിവസം രണ്‍ബീറിന്റെ വസതിയില്‍  ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. കരീനാ കപൂര്‍, കരിഷ്മ കപൂര്‍ അടക്കം  രണ്‍ബീറിന്റെ  കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.

ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്ക് വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത്. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്.
2005ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന സിനിമക്കായുള്ള ഓഡിഷനിടെയാണ് രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത്. ആ സമയത്ത് സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു രണ്‍ബീര്‍.  വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരങ്ങളായി മാറിയ ഇരുവരും ഒന്നിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചു.'ബ്രഹ്മാസ്ത്ര'യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

 

Latest News