സിനിമ നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

കോട്ടയം- സിനിമ നിര്‍മ്മാതാവ് ജോസഫ് എബ്രഹാം കോട്ടയത്ത് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്‌കാരമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

Latest News