കാറില്‍ ട്രക്കിടിച്ചു, ഒമ്പതുമാസം ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥ മരിച്ചു

ദിണ്ടിഗല്‍- തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. കാട്ടുപുത്തൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ സുഗന്ധി (27) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന ഭര്‍ത്താവ് സതീഷ് കുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്കിടിക്കുകയായിരുന്നു.

ഒമ്പത് മാസം ഗര്‍ഭിണിയായ സുഗന്ധിയെ പ്രസവത്തിനായി അമ്മയുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. ദിണ്ടിഗല്‍ ജില്ലയിലെ വക്കംപട്ടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ദിണ്ടിഗല്‍ - ബട്ലഗുണ്ടു റോഡില്‍ എ.പി നഗറിനു സമീപമാണ് അപകടമുണ്ടായത്. സതീഷ് കുമാര്‍ ഓടിച്ചിരുന്ന കാറുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. സുഗന്ധി സംഭവസ്ഥലത്തു തന്നെ മരിച്ചു.

 

Latest News