റഷ്യയിലേക്ക് രണ്ട് ബില്യന്‍ ഡോളറിന്റെ കയറ്റുമതിക്ക് ഇന്ത്യ ഒരുങ്ങുന്നു


ന്യൂദല്‍ഹി- ഉക്രൈന്‍ ആക്രമണത്തിന്റെ പേരില്‍ റഷ്യക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കിടയില്‍ റഷ്യയിലേക്കുള്ള കയറ്റുമതി 2 ബില്യണ്‍ ഡോളര്‍ അധികമായി വര്‍ധിപ്പിക്കാന്‍ ഇന്ത്യയുടെ നീക്കം.
ഉഭയകക്ഷി വ്യാപാരം തുടരുന്നതിന് ഇരു രാജ്യങ്ങളും പ്രാദേശിക കറന്‍സികളില്‍ പേയ്മെന്റ് സംവിധാനം ഒരുക്കുന്നതാണ് ഇതിന് പ്രേരകം. നിരവധി ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശനം ഉദാരമാക്കാന്‍ മോസ്‌കോയുമായി  മോഡി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. രണ്ട് ഗവണ്‍മെന്റുകളും രൂപയിലും റൂബിളിലും വ്യാപാരം നടത്തുന്നതിനായുള്ള ഒരുക്കത്തിലാണ്. യു.എസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കയറ്റുമതി നിര്‍ത്തിവച്ച രാജ്യങ്ങള്‍ വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഇന്ത്യയുടെ ശ്രമം.

 

 

Latest News