ദൈവത്തിന്റെ പേരിലും തീവ്രവാദമോ? പാര്‍വതി തെരുവോത്ത് 

കോഴിക്കോട്- ദൈവത്തിന്റെ പേരില്‍ തീവ്രവാദം എന്നാണ് നവമി ദിനത്തിലെ ആക്രമണത്തെ കുറിച്ച് സിനിമാതാരം പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പാര്‍വ്വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രാമനവമി ദിനത്തില്‍ രാജ്യത്തുടനീളം നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുന്നതിനാണ് രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടത്തുന്നത്. എന്നാല്‍ ഈ ഘോഷയാത്രകള്‍ സംഘര്‍ഷത്തിലേക്കാണ് കഴിഞ്ഞ ദിവസം വഴിവച്ചത്. ഞായറാഴ്ച രാമനവമി ഘോഷയാത്രയ്ക്കിടെ ഗുജറാത്തിലെ ഹിമ്മത്‌നഗര്‍, ഖംഭട്ട് നഗരങ്ങളില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായി.  കല്ലെറിയുകയും ആക്രമിക്കുകയും ചെയ്ത ഇവര്‍ രണ്ടിടത്തും കടകള്‍ക്കും വാഹനങ്ങളും നശിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് ഒരു പള്ളി കയ്യേറി കാവിക്കൊടി സ്ഥാപിക്കുന്ന ചിത്രം സോഷ്യല്‍ മീഡയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 


 

Latest News