ഹ്രസ്വചിത്രത്തില്‍ അതിസുന്ദരിയായി ദിവ്യ ഉണ്ണി പ്രേക്ഷകരുടെ മുന്നില്‍

ഏറെ നാളുകള്‍ക്ക് ശേഷം ക്യാമറക്ക് മുന്നില്‍ മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി. ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി പൗര്‍ണമി മുകേഷ് സംവിധാനം ചെയ്ത ഉര്‍വി അഥവാ ഭൂമി എന്ന ഫാഷന്‍ ഫിലിമിലൂടെയാണ് താരം ആരാധകരുടെ അടുക്കലേക്ക് വീണ്ടും എത്തിയിരിക്കുന്നത്.
2019 ല്‍ ഇറങ്ങിയ വിനയന്‍ ചിത്രം ആകാശ ഗംഗ2ല്‍ ആയിരുന്നു താരം അവസാനമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മുന്‍പത്തെക്കാളും സുന്ദരിയായി അഭിനയമികവോടെ താരം തിരിച്ചെത്തിയിരിക്കുകയാണ്.
പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അതിമനോഹരമായ പശ്ചാത്തല സംഗീതത്തോടൊപ്പം ദിവ്യയുടെ ഭാവാഭിനയവും ഒത്തിണങ്ങുമ്പോള്‍ ദൃശ്യങ്ങള്‍ക്ക് സൗന്ദര്യമേറുന്നു. ടീം ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

 

Latest News