Sorry, you need to enable JavaScript to visit this website.

മദ്യപാനം നിര്‍ത്തിയെന്ന്  ഗായത്രി സുരേഷ് 

തിരുവനന്തപുരം-  മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. മാഹി എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി. 'ഞാന്‍ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍, അത് ശരീരത്തിന് നല്ലതല്ല. അതുകൊണ്ടാണ് നിര്‍ത്തിയത്. എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ എല്ലാം വേണ്ടെന്ന് വെച്ചു. ഞാന്‍ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്', ഗായത്രി പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ മാഹി (മയ്യഴി)യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന 'മാഹി' എന്ന ചിത്രത്തിലെ നായികയാണ് ഗായത്രി. നവാഗതനായ സുരേഷ് കുറ്റിയാടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനീഷ് ജി മേനോന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഴുകുടിയനായ നായകനെ പ്രേമിക്കുന്ന മദ്യവിരോധിയായ നായികയാണ് ചിത്രത്തില്‍ ഗായത്രി. 
 

Latest News