ഷാര്‍ജ- പഴയങ്ങാടി മാട്ടൂല്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. മാട്ടൂലിലെ പള്ളിവളപ്പില്‍ മുഹമ്മദ് അന്‍സാരി (44) യാണ് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ മരിച്ചത്.
കുടുംബസമേതം ഷാര്‍ജയില്‍ താമസിച്ചു വരുന്ന ഇദ്ദേഹത്തിന് ജോലി സ്ഥലത്തു വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു.
പരേതനായ മുസ്തഫ മാസ്റ്റര്‍ - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ സമീറ. മക്കള്‍ ഫര്‍ഹ, ഷംഹ. സഹോദരങ്ങള്‍ നിസാര്‍, മുഹമ്മദ് കുഞ്ഞി, മൂസ, റസിയ, ഫര്‍സാന.






