രാഷ്ട്രീയത്തില്‍ വരുമോ... നടന്‍ വിജയ് നല്‍കി മറുപടി ഇങ്ങനെ

ചെന്നൈ- നടന്‍ വിജയ് രാഷ്ട്രീയത്തില്‍ വരുമോ... ഈ ചോദ്യത്തിന് തികച്ചും നാടകീയമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. 10 വര്‍ഷത്തിന്‌ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലാണ് ഈ ചോദ്യവും ഉത്തരവും.
ഇളയ ദളപതിയില്‍നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവന്‍' ആയി മാറുമോ എന്ന സംവിധായകന്‍ നെല്‍സന്റെ ചോദ്യത്തിന് 'ഞാന്‍ തലൈവന്‍ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ല'- എന്നായിരുന്നു വിജയ് നല്‍കിയ മറുപടി.

നീണ്ട 10 വര്‍ഷങ്ങള്‍ക്ക് നടന്‍ നല്‍കുന്ന അഭിമുഖം കൂടിയായിരുന്നു ഇത്. കഴിഞ്ഞ  ദിവസം സണ്‍ ടിവിയിലായിരുന്നു താരത്തിന്റെ അഭിമുഖം സംപ്രേഷണം ചെയ്തത്.
2021 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പോളിങ് ബൂത്തിലേക്ക് സൈക്കിളില്‍ പോയതിന് പിന്നിലെ കാരണം എന്തായിരുന്നു എന്ന സംവിധായകന്‍ നെല്‍സന്റെ ചോദ്യത്തിന് പോളിംഗ് സ്റ്റേഷന്‍ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിള്‍ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നായിരുന്നു താരം മറുപടി നല്‍കിയത്.

 

Latest News