കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി

സലാല- ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ച കോഴിക്കോട് നന്തി സ്വദേശി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ് മരിച്ചു. 55 വയസായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് പതിനെട്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 28 വര്‍ഷമായി സലാലയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: അസ്മ. മക്കള്‍: റാനിഷ്, ഫര്‍ഹാന. നടപടികള്‍ പൂര്‍ത്തിയാക്കി  മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Latest News